11:29am 13 November 2026
NEWS
പ്രൊഫ. എം.കെ സാനു കാലാതിവർത്തിയായ സ്നേഹത്തിൻ്റെ കാവലാൾ ഡോ. ടി. എസ് ജോയി
08/11/2025  09:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ. എം.കെ സാനു കാലാതിവർത്തിയായ സ്നേഹത്തിൻ്റെ കാവലാൾ  ഡോ. ടി. എസ് ജോയി
HIGHLIGHTS

സമസ്തകേരള സാഹിത്യപരിഷത്ത് ഗ്രന്ഥശാല സംഘടിപ്പിച്ച പ്രൊഫ. എം. കെ.സാനു - എഴുത്തും  ജീവിതവും എന്ന വിഷയത്തിൽ ഡോ. ടി.എസ് ജോയി പ്രഭാഷണം നടത്തുന്നു. അഡ്വ. എം.കെ. ശശീന്ദ്രൻ,ഡോ. അജിതൻ മേനോത്ത്, ഖദീജ സെയ്ത് മുഹമ്മദ് , എം.പി വേണു എന്നിവർ വേദിയിൽ

വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും സ്നേഹത്തിൻ്റെ കാവലാളായിരുന്നു പ്രൊഫ. എം.കെ സാനു വെന്ന് ഭാഷാവിദഗ്ധനും സാനുമാഷിൻ്റെ സഹ ഗ്രന്ഥകാരനുമായ ഡോ. ടി. എസ് ജോയി അഭിപ്രായപ്പെട്ടു. തലമുറകളുടെ ഗുരുനാഥൻ, ഒട്ടനവധി അതുല്യ വ്യക്തികളുടെ ജീവചരിത്രക്കാരൻ,സാഹിത്യ നിരൂപകൻ, ജനപ്രതിനിധി തുടങ്ങിയ സമൂഹത്തിൻ്റെസമസ്ത മേഖലകളിലും കർമ്മനിരതനായിരുന്നപ്പോഴും അദ്ദേഹത്തിൻ്റെ മുഖമുദ്ര കാപട്യ രഹിതമായ സ്നേഹം ആയിരുന്നു. ഒരു നൂറ്റാണ്ടോളം നീണ്ട അദ്ദേഹത്തിൻ്റെ കർമ്മനിരതമായ ജീവിതത്തിന് തിരശ്ശീല വീണത് ഈ സ്നേഹം ബാക്കി വെച്ചുകൊണ്ടായിരുന്നു - ഡോ. ജോയി പറഞ്ഞു.സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാല സംഘടിപ്പിച്ച സാഹിത്യസംഗമത്തിൽ പ്രൊഫ. എം.കെ സാനു : എഴുത്തും ജീവിതവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. അജിതൻ മേനാത്ത് അധ്യക്ഷനായി.അഡ്വ.എം.കെ ശശീന്ദ്രൻ, ഖദീജ സെയ്തുമുഹമ്മദ്, എം.പി വേണു എന്നിവർ പ്രസംഗിച്ചു.പ്രശാന്തി ചൊവ്വര , സുൽഫത്ത്, ദയ പച്ചാളം, അക്ബർ ഇടപ്പിള്ളി, ജയനാരായണൻ, ശരത് സെബാസ്റ്റ്യൻ, രാമചന്ദ്രൻ പുറ്റുമാന്നൂർ, ഷാലൻ വള്ളുവശ്ശേരി, എല്യാസ് മുട്ടത്തിൽ, കുമ്പളം ശശിധര പണിക്കർ, വി.ആർ രാമകൃഷ്ണൻ, തോമസ് കുട്ടമ്പപേരൂർഎന്നിവർ സാഹിത്യ രചനകൾ അവതരിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img